അസാപ് കേരളയിൽ ഹൈഡ്രോപോണിക്സ് ഫാം പ്രൊഡ്യൂസർ കോഴ്‌സ്

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തുന്ന 'ഹൈഡ്രോപോണിക്സ് ഫാം പ്രൊഡ്യൂസർ' കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 480 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനത്തിൽ സിസ്റ്റം നിർമാണം, ന്യൂട്രിയന്റ് മാനേജ്‌മെന്റ്, ക്രോപ്പ് മാനേജ്‌മെന്റ്, ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള സംരംഭകത്വ വികസനം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നു. പ്ലസ് ടു പാസായവർക്കും, എസ്എസ്‍എൽസി/ഡിപ്ലോമ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 7306198375.










0 comments