ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 411 ഒഴിവ്

മഹാരത്നകമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ രണ്ട് വിജ്ഞാപനങ്ങളിലായി 411 തൊഴിലവസരം. എച്ച്പിസിഎല്ലിന്റെ വിവിധ ഡിവിഷൻ/വകുപ്പുകളിലായാണ് നിയമനം.
തസ്തികയും ഒഴിവുകളും: എൻജിനിയർ, ഒഴിവ്: 175 (മെക്കാനിക്കൽ -98, ഇലക്ട്രിക്കൽ -35, സിവിൽ -16, കെമിക്കൽ -26), യോഗ്യത: അനുബന്ധ/തത്തുല്യ സ്ട്രീമിൽ നാല് വർഷ ഫുൾ ടൈം എൻജിനിയറിങ്. പ്രായം: 25 വയസ് കവിയരുത്. ജൂനിയർ എക്‌സിക്യൂട്ടീവ് (സിവിൽ), ഒഴിവ്: 50, യോഗ്യത: സിവിൽ എൻജിനിയറിങ്ങിൽ ത്രിവത്സര ഫുൾ ടൈം ഡിപ്ലോമ. പ്രായം: 25 വയസ് കവിയരുത്. എക്സിക്യുട്ടീവ് അസിസ്റ്റന്റ് -10, ജൂനിയർ എക്സിക്യൂട്ടീവ് (മെക്കാനിക്കൽ) -15, ജൂനിയർ എക്‌സിക്യൂ ട്ടീവ് (ക്വാളിറ്റി കൺട്രോൾ) -19, ചാർട്ടേർഡ് അക്കൗണ്ടന്റ് -24, ഓഫീസർ (എച്ച്ആർ) -6, ഓഫീസർ (ഇൻഡസ്ട്രിയൽ എൻജിനിയറിങ്) -1, അസിസ്റ്റന്റ് ഓഫീസർ/ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ് ഇംപ്ലിമെന്റേഷൻ) -2, ലോ ഓഫീസർ -3, സേഫ്റ്റി ഓഫീസർ (ഉത്തർപ്രദേശ്) -2, സേഫ്റ്റി ഓഫീസർ (തമിഴ്‌നാട്) -3, സീനിയർ ഓഫീസർ (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ)- 10, സീനിയർ ഓഫീസർ (സെയിൽസ്) -25, സീനിയർ ഓഫീസർ/അസ സ്റ്റന്റ് മാനേജർ -6, ചീഫ് മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ -2, മാനേജർ (ടെക്നിക്കൽ) -3, മാനേജർ (സെയിൽസ്)- 1, ഡെപ്യ ട്ടി ജനറൽ മാനേജർ -3, ജനറൽ മാനേജർ (ബിസിനസ് ഡെവലപ്പ്മെന്റ് ഹെഡ്)- 1, ഐഎസ് ഓഫീസർ -10, ഐഎസ് സെക്യൂരിറ്റി ഓഫീസർ -1. എച്ച്പിസിഎൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഫ്രഷേഴ്‌സ് അപേക്ഷിക്കേണ്ട അവസാനതീയതി: ജൂൺ 30.
പ്രവൃത്തിപരിചയം വേണ്ട. തസ്തികകളിലേയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 15. ആർ&ഡി പ്രൊഫഷണൽ: ബംഗളൂരുവിലുള്ള എച്ച്‌പിസിഎൽ ഗ്രീൻ ആർ ആൻഡ് ഡി സെന്ററിലായിരിക്കും നിയമനം. തസ്തികകളും ഒഴിവും: സെന്റർ ഓഫ് എക്‌സലൻസ് ല്യൂബ്സ് റിസർച്ച് -1, ജിഎം-ആർ ആൻഡ് ഡി -1, ഡെപ്യൂട്ടി ജനറൽ മാനേജർ (അനലറ്റിക്കൽ) -1, ഡെപ്യൂട്ടി ജനറൽ മാനേജർ -ബയോ പ്രോസസ്-1, ചീഫ് മാനേജർ/* ഡെപ്യൂട്ടി ജനറൽ മാനേജർ -സോളാർ എനർജി-1, ചീഫ് മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ-വെണ്ടൂർ ഡെവല പ്പ്മെന്റ്/സോഴ്‌സിങ് -1, സീനിയർ ഓഫീസർ/അസിസ്റ്റന്റ് മാനേജർ- 33. വിശദവിവരങ്ങൾക്ക് എച്ച്പിസിഎൽ വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ജൂലൈ 15.വെബ്സൈറ്റ്: www.hindustanpetroleum.com.











0 comments