6 കോഴ്സുകൾ, 1620 സീറ്റ്: പഠിക്കാം ഹോട്ടൽ മാനേജ്മെന്റ്

വിനോദസഞ്ചാരവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിവിധ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/തത്തുല്യം. ഉയർന്ന പ്രായപരിധിയില്ല. മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.
ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഫുഡ് പ്രൊഡക്‌ഷൻ, ബേക്കറി ആൻഡ് കൺഫെക്‌ഷനെറി, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നിവയാണ് കോഴ്സുകൾ. ഇതിൽ ബേക്കറി ആൻഡ് കൺഫെക്‌ഷനെറി, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ കോഴ്സുകൾ കളമശേരി ക്യാമ്പസിൽമാത്രമാണ് നടത്തുന്നത്. എല്ലാ കോഴ്സുകൾക്കും 100 ശതമാനം പ്ലേസ്‌മെന്റുണ്ട്.
തിരുവനന്തപുരം (തൈക്കാട്), കൊല്ലം (കടപ്പാക്കട), കോട്ടയം (കുമരനെല്ലൂർ), തൊടുപുഴ, ചേർത്തല, കളമശേരി, തൃശൂർ (പൂത്തോൾ), പാലക്കാട് (വടക്കാഞ്ചേരി), പെരിന്തൽമണ്ണ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് (ഉദുമ) എന്നിവിടങ്ങളിലാണ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുന്നത്. ഓൺലൈനായും അതത് സെന്റർവഴി നേരിട്ടും ജൂൺ 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.fcikerala.org ഫോൺ: 0471–2310441.










0 comments