ജർമൻ, ജാപ്പനീസ് ഭാഷാ കോഴ്‌സുകൾ: അസാപ് കേരള അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള, വിദേശത്ത് കരിയർ ആഗ്രഹിക്കുന്നവർക്കായി ജർമൻ (A1/A2), ജാപ്പനീസ് (N5/N4) ഭാഷാ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിചയസമ്പന്നരായ ട്രെയിനർമാർ നയിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓൺലൈൻ ക്ലാസുകളാണ് കോഴ്‌സിന്റെ പ്രധാന ആകർഷണം. വിദേശ തൊഴിൽ, ഉപരിപഠനം എന്നിവ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും ഈ കോഴ്‌സുകൾ പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും- 9495999623 . https://asapkerala.gov.in/.









0 comments