ad
Deshabhimani

യുപിഎസ്‌സി വിജ്ഞാപനം: ജിയോളജിക്കൽ സർവേയിൽ 
85 ജിയോ സയന്റിസ്‌റ്റ്

UPSC
വെബ് ഡെസ്ക്

Published on Sep 15, 2025, 11:21 AM | 2 min read

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്‌റ്റ്‌, ജിയോഫിസിസ്‌റ്റ്, കെമിസ്‌റ്റ് തസ്‌തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്‌റ്റ്‌ ബി, അസിസ്‌റ്റന്റ് തസ്‌തികകളിലായി 85 ഒഴിവിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. കമ്പൈൻഡ് ജിയോ സയന്റിസ്‌റ്റ് പരീക്ഷ -2026 മുഖേനയാണ്‌ തെരഞ്ഞെടുപ്പ്. ​പ്രായം: 21- – 32 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും.


അപേക്ഷാ ഫീസ്: 200 രൂപ എസ്ബിഐ ശാഖയിലൂടെ നേരിട്ടും ഓൺലൈനായും അടയ്ക്കാം. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. പ്രിലിമിനറി, മെയിൻസ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് പരീക്ഷ. പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 8ന്. തിരുവനന്തപുരത്ത്‌ പരീക്ഷാ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷ 2026 ജൂണിൽ. മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ കേന്ദ്രമില്ല. ​ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. വിജ്‌ഞാപനം www.upsc.gov.in എന്ന വെബ്സൈറ്റിൽ. സെപ്‌തംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.


ബിഇഎൽ: 83 എൻജിനിയർ


ഭാരത് ഇലക്‌ട്രോണിക്‌ ലിമിറ്റഡിനുകീഴിൽ കേരളം, പഞ്ചാബ്‌, ഉത്തർപ്രദേശ്‌ എന്നിവിടങ്ങളിലായി 83 എൻജിനിയർമാരുടെ ഒഴിവ്‌. ഫീൽഡ്‌ ഓപ്പറേഷൻ എൻജിനിയർ, പ്രോജക്ട് എൻജിനിയർ, ട്രെയിനി എൻജിനിയർ തുടങ്ങിയ വിഭാഗങ്ങളിലാണ്‌ അവസരം. കേരളത്തിൽ 17 ഒഴിവുണ്ട്‌. യോഗ്യത: ഇലക്‌ട്രോണിക്‌സ്‌/ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ/ഇലക്‌ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌/കംപ്യൂട്ടർ സയൻസ്‌/കംപ്യൂട്ടർ എൻജിനിയറിങ്‌/ഇൻഫർമേഷൻ സയൻസ്‌/ഐടിയിൽ ബിഇ/ബിടെക്‌/ബിഎസ്‌സി എൻജിനിയറിങ്‌/എംസിഎ. ഫീൽഡ്‌ ഓപ്പറേഷൻ എൻജിനിയർക്ക്‌ 5 വർഷവും പ്രോജക്ട്‌ എൻജിനിയർക്ക്‌ 2 വർഷവും തൊഴിൽ പരിചയംവേണം. പ്രായം: ഫീൽഡ്‌ ഓപ്പറേഷൻ എൻജിനിയർ: 40 വയസ്‌. പ്രോജക്ട്‌ എൻജിനിയർ 32 വയസ്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്‌തംബർ 17. വെബ്‌സൈറ്റ്‌: www.bel-–indian.in


ഷിപ്പിങ് കോർപ്പറേഷൻ 75 അസി. മാനേജർ/ എക്‌സിക്യൂട്ടീവ്


മുംബൈയിലുള്ള ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 75 ഒഴിവുണ്ട്. അസിസ്റ്റന്റ്റ് മാനേജർ (മാനേജ്‌മെന്റ്): - 20, യോഗ്യത: 60 ശതമാനം മാർക്കോടെ ബിസിനസ് മാനേജ്മെന്റ്/മാനേജ്മെന്റ്‌/ഷിപ്പിങ്/ലോജിസ്റ്റിക്സ്/മാരിടൈം/സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌/ഇന്റർനാഷണൽ ട്രേഡ്/ഫോറിൻ ട്രേഡ്/ഫിനാൻസിൽ എംബിഎ/എംഎംഎസ്/ ബിരുദാനന്തര ​ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ/ തത്തുല്യം. ​അസിസ്റ്റന്റ് മാനേജർ (എൻജി നീയറിങ്): -15. സിവിൽ -2, ഇലക്ട്രിക്കൽ- 2, മെക്കാനിക്കൽ -8, ഐടി -3), യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഐടി/എൻജിനിയറിങ് നാലുവർഷ ബിരുദം/എംസിഎ/ തത്തുല്യം.


​അസിസ്റ്റന്റ്‌ മാനേജർ (ഫിനാൻസ്): -8, യോഗ്യത: സിഎ/ സിഎംഎയും അപ്രന്റിസ്ഷിപ്പും ഐസിഎംഎഐ മെമ്പർഷിപ്പും. കൂടാതെ അസിസ്റ്റന്റ് മാനേജരുടെ എച്ച്ആർ -4, ലോ- 2, ഫയർ ആൻഡ് സെക്യൂരിറ്റി -2, നേവൽ ആർക്കിടെക്ട് -2, കമ്പനി സെക്രട്ടറി -2 എന്നീ ഒഴിവു കൂടിയുണ്ട്. ​എക്സിക്യുട്ടീവ് (ഫിനാൻസ്): - 10, യോഗ്യത: 60 ശതമാനം മാർക്കോടെ ബിബിഎ/ബിഎംഎസ് ത്രിവത്സര ബിരുദം/ഫിനാൻസ് ബിരുദം/ ഫിനാൻസ്/അക്കൗണ്ട്സ് സ്പെഷ്യലൈറ്റ് സേഷനോടെയുള്ള തത്തുല്യ കോഴ്‌സും ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. കൂടാതെ എക്‌സിക്യുട്ടീവിന്റെ എച്ച്ആർ- 6, മാസ്‌ കമ്യൂണിക്കേഷൻ- 2, ഹിന്ദി -2 എന്നീ ഒഴിവുകൂടിയുണ്ട്. ​അപേക്ഷാഫീസ്: എസ്‌സി – എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്ത ഭടന്മാർക്കും 100 രൂപ. മറ്റുള്ളവർക്ക് 500 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്‌തംബർ 27. വെബ്‌സൈറ്റ്‌: www. shipindia.com.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home