എസ്‌ജെവിഎൻ ലിമിറ്റഡ് 114 എക്‌സിക്യൂട്ടീവ്‌ ട്രെയിനി

executive
വെബ് ഡെസ്ക്

Published on May 07, 2025, 05:35 PM | 1 min read

ഹിമാചൽ പ്രദേശിലെ എസ്ജെവിഎൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 114 ഒഴിവ്. ഒരു വർഷത്തെ പരിശീലനത്തിനുശേഷം റെഗുലർ നിയമനം. മേയ് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.


ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് ബിരുദം. എച്ച്ആർ: ബിരുദം, എംബിഎ/പിജി ഡിപ്ലോമ (പഴ്സണൽ/എച്ച്ആർ സ്പെഷലൈസേഷൻ). എൻവയൺമെന്റ്‌: എൻവയൺമെന്റ് എൻജിനിയറിങ്ങിൽ ബിരുദം അല്ലെങ്കിൽ എൻവയൺമെന്റൽ എൻജിനിയറിങ്/എൻവയൺമെന്റൽ സയൻസിൽ പിജി. ജിയോളജി: ജിയോളജി/അപ്ലൈഡ് ജിയോളജി/ ജിയോഫിസിക്സിൽ എംഎസ്‌സി/ എംടെക് (എൻജിനിയറിങ് ജിയോളജി മുഖ്യ വിഷയമായി പഠിച്ച്) അല്ലെങ്കിൽ എൻജിനിയറിങ് ജിയോളജിയിൽ എംഎസ്‌സി/ എംടെക്. ഐടി: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനിയറിങ്/ ഐടിയിൽ എൻജിനിയറിങ് ബിരുദം. ഫിനാൻസ്: സിഎ/ഐസിഡബ്ല്യുഎ –- -സിഎംഎ/എംബിഎ (ഫിനാൻസ്). ലോ: നിയമ ബിരുദം.


പ്രായപരിധി: 30 വയസ്‌. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sjvn.nic.in കാണുക.



Tags
deshabhimani section

Related News

View More
0 comments
Sort by

Home