ദേശാഭിമാനിയിൽ അവസരം

തിരുവനന്തപുരം: ദേശാഭിമാനി ദിനപത്രത്തിന്റെ കൊച്ചി, പാലക്കാട് എഡിഷനുകളിൽ മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ആശയവിനിമയ പാടവമുള്ള ബിരുദധാരികൾക്കാണ് അവസരം. എംബിഎ ബിരുദമുള്ളവർക്കും ഏതെങ്കിലും മാധ്യമസ്ഥാപനങ്ങളിലോ പരസ്യ ഏജൻസികളിലോ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 30 വയസ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ തങ്ങളുടെ വിശദമായ ബയോഡാറ്റ സഹിതം ഒരാഴ്ചയ്ക്കകം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കേണ്ടതാണ്.










0 comments