ഡൽഹി സർക്കാരിനുകീഴിൽ 1260 ഒഴിവ്

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) വിവിധ സർക്കാർ വകുപ്പുകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമായി 1260 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ), മൾട്ടി-ടാസ്കിങ് സ്റ്റാഫ് (MTS) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഡൽഹി ദേശീയ തലസ്ഥാന മേഖല (NCT) സർക്കാരിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ, മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹി, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡൽഹി ട്രാൻസ്കോ ലിമിറ്റഡ് തുടങ്ങിയ വകുപ്പുകളിലും തദ്ദേശ-സ്വയംഭരണ ബോർഡുകളിലുമായിരിക്കും നിയമനം. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. ആവശ്യമായ യോഗ്യത: • ജൂനിയർ എൻജിനിയർ: ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. • മൾട്ടി-ടാസ്കിങ് സ്റ്റാഫ്: പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ചില വകുപ്പുകളിൽ ഐടിഐ പാസായവർക്കും അപേക്ഷിക്കാം. പ്രായപരിധി സംബന്ധിച്ച് അറിയാൻ വിജ്ഞാപനം കാണുക. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 100 രൂപയാണ് അപേക്ഷാഫീസ്. എന്നാൽ വനിതകൾ, എസ്സി, എസ്ടി, ഭിന്നശേഷിക്കാർ, പൂർവസൈനികർ എന്നീ വിഭാഗക്കാർക്ക് ഫീസില്ല. https://dsssbonline.nic.in വഴി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ 11.









0 comments