അപേക്ഷ ആഗസ്ത് 31 വരെ

സഹകരണ ബാങ്കുകളിൽ വ്യത്യസ്ത തസ്തികകളിലേക്ക്
253 ഒഴിവ്​

exam
വെബ് ഡെസ്ക്

Published on Aug 12, 2025, 04:07 PM | 1 min read

സംസ്ഥാനത്തെ വിവിധ സഹകരണ സ്‌ഥാപനങ്ങളിലെ വ്യത്യസ്ത തസ്തികയിലുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/കാഷ്യർ -സ്പെഷൽ ഗ്രേഡ് ക്ലാസ്സ് ഒന്ന് ബാങ്കുകൾ (150 ഒഴിവുകൾ), ജൂനിയർ ക്ലാർക്ക്/കാഷ്യർ - സൂപ്പർ ഗ്രേഡ് ബാങ്കുകൾ (57), ജൂനിയർ ക്ലാർക്ക്/കാഷ്യർ - ക്ലാസ്സ് 2 മുതൽ ക്ലാസ്സ് 7 വരെയുള്ള ബാങ്കുകൾ (21), അസിസ്‌റ്റൻ്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (12), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), സിസ്‌റ്റം അഡ്‌മിനിസ്ട്രേറ്റർ (3), ടൈപ്പിസ്‌റ്റ് (2), സെക്രട്ടറി (1) എന്നിങ്ങനെയാണ് വിവിധ സഹകരണ സംഘം/ബാങ്കുകളിൽ വ്യത്യസ്‌ത തസ്‌തികകളിലെ ഒഴിവുകൾ.


യോഗ്യത: വ്യത്യസ്‌ത തസ്‌തികക്കുമുള്ള വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ വെബ്സൈറ്റിൽ ഉണ്ട്. ഓരോ തസ്‌തികയിലേക്കുമുള്ള വിജ്‌ഞാപനം പ്രത്യേകം കൊടുത്തിട്ടുണ്ട്. ഒഴിവുകൾ ഏതൊക്കെ സ്‌ഥാപനങ്ങളിൽ എന്ന വിശദാംശങ്ങളും ലഭ്യമാണ്. പ്രായം 01-–01–-2025 കണക്കാക്കി 18 നും 40 വയസ്സിനുമിടയിലായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ്​ ലഭിക്കും.

സഹകരണ സ്ഥാപനങ്ങൾക്കു വേണ്ടി പരീക്ഷ ബോർഡ് നടത്തുന്ന ഒഎംആർ/ഓൺലൈൻ/എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് തയാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരമാണ് നിയമനം. ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്‌തികയക്ക് ഒഎംആർ പരീക്ഷയും ടൈപ്പിസ്‌റ്റ് ജോലിക്ക് എഴുത്തുപരീക്ഷയും മറ്റുള്ള കാറ്റഗറികളിലേക്കുള്ള പരീക്ഷ ഓൺലൈനും ആയിരിക്കും. സഹകരണ സംഘം/ബാങ്ക് ആയിരിക്കും നിയമന അധികാരി.


അപേക്ഷ ഓൺലൈനിൽ ആഗസ്​ത്​ 31നുമുന്പ്​ നൽകണം. വെബ്സൈറ്റ്: www.cseb.kerala.gov.in.തപാൽ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ പ്രസ്തു‌ത റജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ റജിസ്‌റ്റർ ചെയ്ത‌തിട്ടുള്ളവർ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി സഹകരണ പരീക്ഷ ബോർഡിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.




deshabhimani section

Related News

View More
0 comments
Sort by

Home