കാലിക്കറ്റ് സർവകലാശാലാ പിജി, ഇന്റഗ്രേറ്റഡ് പ്രവേശനം; എൻട്രൻസ് പരീക്ഷയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും അഫിലിയേറ്റഡ് കോളേജുകളിലുമായി 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലാ സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റ് (സിയുസിഇടി) വഴിയാണ് പ്രവേശനം നടക്കുന്നത്. താല്പര്യമുള്ള വിദ്യാർഥികൾക്ക് ഇപ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പ്രധാന പ്രോഗ്രാമുകൾ
വിവിധ പിജി, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകൾക്ക് പുറമെ സർവകലാശാലാ സെന്ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. കൂടാതെ അഫിലിയേറ്റഡ് കോളേജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, എംഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു.(ഡിസാസ്റ്റർ മാനേജ്മെന്റ്), എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എംഎസ്‌സി ഹെൽത്ത് ആൻഡ് യോഗ തെറപ്പി എന്നീ കോഴ്സുകളിലേക്കും ഈ എൻട്രൻസ് വഴിയാണ് പ്രവേശനം.
യോഗ്യത
പിജി/ബിപിഎഡ് പ്രോഗ്രാമുകൾ: അവസാന സെമസ്റ്റർ അല്ലെങ്കിൽ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: പ്ലസ് ടു പരീക്ഷ എഴുതിയവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും admission.uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക










0 comments