ad
Deshabhimani

ബിഎഫ്എ പ്രവേശനം: അപേക്ഷാ തീയതി നീട്ടി

fine arts college
വെബ് ഡെസ്ക്

Published on Jul 05, 2026, 11:32 AM | 1 min read

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്സ് കോളേജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശൂർ) 2026-27 അധ്യയന വർഷത്തെ ബിഎഫ്എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി. www.dtekerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം.


വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. പൊതു അപേക്ഷകൾക്ക് 600 രൂപയും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിലെ അപേക്ഷകൾക്ക് 300 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായി (Internet banking/UPI Payments/Credit or Debit Card) അപേക്ഷയോടൊപ്പം അടയ്ക്കാവുന്നതാണ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. വിശദവിവരങ്ങൾക്ക്: 0471-2561307, 9400006510.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home