ad
Deshabhimani

സ്പായുടെ മറവിൽ സെക്സ് റാക്കറ്റ്; ഒരാൾ അറസ്റ്റിൽ, മൂന്ന് സ്ത്രീകളെ രക്ഷപെടുത്തി

rape

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 05, 2026, 12:31 PM | 1 min read

താനെ : മഹാരാഷ്ട്രയിലെ താനെയിൽ സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് തകർത്തു. സ്പാ ഓപ്പറേറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി. താനെ റെയിൽവേ സ്റ്റേഷന് സമീപം സ്പായുടെയും സലൂണിന്റെയും മറവിലാണ് പെൺവാണിഭ റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്ന് ഉ​ദ്യോ​ഗസ്ഥർ അറിയിച്ചു.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയ്ക്കാണ് പൊലീസ് സംഘം സ്പായിൽ റെയ്ഡ് നടത്തിയത്. ഇടപാട് നടത്താനായി പൊലീസ് ഒരു ഉപഭോക്താവിനെ സ്ഥാപനത്തിലേക്ക് അയച്ചു. തുടർന്ന് റെയ്ഡ് നടത്തിയതായി നൗപാഡ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ യോഗേഷ് അവാദ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ ലളിത് ഗോപാൽ രാഗാനി (48) എന്ന സ്പാ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ വനിതാ ഉടമയ്‌ക്കെതിരെയും കേസെടുത്തു.


24 നും 29 നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മുംബൈ, പശ്ചിമ ബംഗാൾ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് രക്ഷപെടുത്തിയത്. 7,500 രൂപയും ഒരു മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home