‘ഹിജാസ് മരുഭൂ’ ചരിത്രഗ്രന്ഥത്തിന്റെ കവർ പ്രകാശിപ്പിച്ചു

തബൂക്ക് : സൗദി കെഎംസിസി തബൂക്ക് സെൻട്രൽ കമ്മിറ്റി തയ്യാറാക്കുന്ന "ഹിജാസ് മരുഭൂ' റഫറൻസ് ഗ്രന്ഥത്തിന്റെ കവർ പ്രകാശിപ്പിച്ചു. പരിപാടി സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സാംസ്കാരിക സമിതി ചെയർമാൻ മാലിക്ക് മക്ബൂൽ ഉദ്ഘാടനംചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റ് മാനേജർ മുജീബ് റഹ്‌മാൻ കൂത്തുപറമ്പ് കവർ പുറത്തിറക്കി. ചടങ്ങിൽ സമദ് ആഞ്ഞിലിങ്ങാടി അധ്യക്ഷനായി. ഇസ്മായിൽ പുള്ളാട്ട്, സജീർ വാഴപ്പണയിൽ, ഉബൈസ് മുസ്തഫ, ശിഹാബുദീൻ ഫൈസി, സാജിദ, ഷിഫ്‌ന സാബിഖ് എന്നിവർ സംസാരിച്ചു. ഫസൽ എടപ്പറ്റ സ്വാഗതവും അലി വെട്ടത്തൂർ നന്ദിയും പറഞ്ഞു.









0 comments