Deshabhimani

ഉത്തർപ്രദേശിൽ പുറത്തിറക്കിയ വോട്ടർപട്ടികയിൽ 'രാമൻ യാദവനെ കൊന്നു', 'ബികോം' എന്നീ പേരുകൾ

SIR
വെബ് ഡെസ്ക്

Published on Oct 23, 2026, 08:50 AM | 1 min read

ലക്നൗ: രണ്ടുകോടിയിൽപ്പരം വോട്ടർമാരെ നീക്കി 'ശുദ്ധീകരിച്ച' എസ്ഐആർ പ്രക്രിയക്കുശേഷം ഉത്തർപ്രദേശിൽ പുറത്തിറക്കിയ വോട്ടർപട്ടികയിൽ വമ്പൻ പിശകുകളും കുഴപ്പങ്ങളും.


വോട്ടർമാരെ ഉൾപ്പെടുത്താനോ നീക്കാനോ ഉള്ള അപേക്ഷാഫോമായ ഫോം ഏഴ് വ്യാപകമായി ദുരുപയോഗം ചെയ്തതായും ആക്ഷേപമുണ്ട്. വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരോട് നിർദേശിച്ചിട്ടുണ്ട്.രാം നെ യാദവ് കോ മാരാ' (രാമൻ യാദവനെ കൊന്നു), 'ബികോം' എന്നീ പേരുകൾ വോട്ടർമാരായി പട്ടികയിൽ ഉൾപ്പെട്ടതോടെ തിരഞ്ഞെടുപ്പു കമ്മിഷൻ കുഴഞ്ഞു.


പരാതി വ്യാപകമായതോടെ, ആറുമാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനത്ത് കമ്മീഷൻ വിയർക്കുകയാണ്. മിക്ക പരാതികളും കഴമ്പുള്ളതാണെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ. പലേടത്തും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടി നിർദേശിച്ചിരിക്കുകയാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ.


അതിനിടെ, പിലിഭിത്ത് മണ്ഡലത്തിൽ ജൂലായ്-സെപ്റ്റംബർ മാസങ്ങൾക്കിടയിൽമാത്രം 13,510 വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് മാറ്റപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു.പിലിഭിത്ത് വോട്ടർ രജിസ്ട്രേഷൻ സെന്ററിലെ കംപ്യൂട്ടർ അസിസ്റ്റന്റിനെ പിരിച്ചുവിട്ടു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home