മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം : മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെട്ടിച്ചിറ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാറിനുള്ളിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
തീപിടിത്തത്തിൽ വാഹനം പൂർണമായും കത്തി നശിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാറിൽ നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് കണ്ടതോടെയാണ് യാത്രക്കാർ പുറത്തിറങ്ങിയത്. എറണാകുളത്ത് നിന്ന് കൊണ്ടോട്ടിയിലേക്ക് വരുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്. തീണയ്ക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ ഫയർഫോഴ്സിനെ വിവരമറയിക്കുകയായിരുന്നു.









0 comments