ad
Deshabhimani

ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; നാല് പേരെ രക്ഷപ്പെടുത്തി

fishermen

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 05, 2026, 01:07 PM | 1 min read

കോഴിക്കോട്: മലപ്പുറം ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ചെറു വള്ളം മറിഞ്ഞു. ചാലിയം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള 'മാളിയേക്കൽ' എന്ന ചെറുവള്ളമാണ് അപകടത്തിൽപ്പെട്ടത്. മീൻപിടിത്തം കഴിഞ്ഞ് ബേപ്പൂർ തുറമുഖത്തേക്ക് മടങ്ങവേയാണ് വള്ളം കടലിൽ മറിഞ്ഞത്.


ശക്തമായ കാറ്റിലും തിരയിലും പെട്ടാണ് വള്ളം മറിഞ്ഞത്. അപകടം നടന്ന സമയത്ത് വള്ളത്തിലുണ്ടായിരുന്ന നാല് പേരെയും പിന്നാലെയെത്തിയ മറ്റ് മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home