ad
Deshabhimani

പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ പരാക്രമം; സിഐയെ ഇരുമ്പു കസേര കൊണ്ട് തലക്കടിച്ചു

aryanad
വെബ് ഡെസ്ക്

Published on Jul 05, 2026, 12:06 PM | 1 min read

തിരുവനന്തപുരം : ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി യുവാവിന്റെ പരാക്രമം. സ്റ്റേഷനിലുള്ളിലേക്ക് അതിക്രമിച്ച് കയറിയ യുവാവ്

സിഐയെ ഇരുമ്പു കസേര കൊണ്ട് തലക്കടിച്ചു.


ശനിയാഴ്ച രാത്രിയാണ് സംഭവം. ആര്യനാട് കുളപ്പട സ്വദേശി യദുകൃഷ്ണനാണ് സ്റ്റേഷനിലേക്ക് മദ്യക്കുപ്പിയുമായി എത്തിയത്. തുടർന്ന് യദു പൊലീസുകാരോട് മോശമായി പെരുമാറുകയും, കുപ്പി സ്റ്റേഷനിൽ വലിച്ചെറിയുകയും മേശയിലിരുന്ന പരാതി പേപ്പറുകൾ കീറുകയും ചെയ്തു. സംഭവമറിഞ്ഞാണ് സർക്കിൾ ഇൻസ്പെക്ടർ സ്റ്റേഷനിലേക്കെത്തിയത്. ഈ സമയം പ്രതി സമീപത്തെ ആശുപത്രി കെട്ടിടത്തിലേക്ക് ഓടിക്കയറി. യദുവിന് പിന്നാലെ പോയ സിഐയെ പ്രതി ഇരുമ്പ് കസേര കൊണ്ട് തലക്കടിക്കുകയായിരുന്നു.


തലയ്ക്ക് പരിക്കേറ്റ സിഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home