ad
Deshabhimani

മിനി സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം; യുവതിക്ക് പരിക്ക്

wild boar
വെബ് ഡെസ്ക്

Published on Jul 05, 2026, 12:36 PM | 1 min read

പത്തനംതിട്ട : പത്തനംതിട്ട, റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. സൂപ്പർമാർക്കറ്റ് ഉടമയ്ക്കാണ് പരിക്കേറ്റത്.


മന്ദിരംപടി സ്വദേശി ബീനയ്ക്കാണ് പരിക്കേറ്റത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇന്ന് രാവിലെയാണ് സംഭവം. കടയുടെ ചില്ല് തകർത്ത് പന്നി അകത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. അകത്തെത്തിയ കാട്ടുപന്നി യുവതിയെ ഓടിച്ചിട്ട് കുത്താൻ ശ്രമിക്കുകയും യുവതി കൈകൊണ്ട് തടുക്കുകയുമായിരുന്നു. രക്ഷപ്പെടാൻ പുറത്തോക്കോടിയ ബീനയുടെ പിന്നാലെ പന്നിയും പാഞ്ഞെത്തി. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് പന്നി പിന്മാറിയത്.


സംഭവത്തിന് പിന്നാലെ പഞ്ചായത്തിന്റെ അനുമതിയോടെ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ആക്രമണം നടക്കുമ്പോൾ ബീനയുടെ മകനും സൂപ്പർമാർക്കറ്റിലുണ്ടായിരുന്നു. എന്നാൽ കുട്ടിക്ക് പരിക്കുകളില്ല. ആക്രമണം നടത്തിയ പന്നിയെ പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിൽ കണ്ടെത്തുകയും വെടിവയ്ക്കുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home