ad
Deshabhimani

നഴ്‌സിങ്‌ പ്രവേശനത്തിന്‌ തയ്യാറെടുക്കാം: അപേക്ഷ ഇപ്പോൾ

Nursing Students

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 05, 2026, 11:52 AM | 2 min read

സംസ്ഥാന ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെയും കീഴിലുള്ള വിവിധ നഴ്സിങ്‌ പ്രോഗ്രാമുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. ജനറൽ നഴ്സിങ്‌ ആൻഡ്‌ മിഡ്‌വൈഫറി (GNM), ഓക്സിലിയറി നഴ്സിങ്‌ ആൻഡ്‌ മിഡ്‌വൈഫറി (ANM) പ്രോഗ്രാമുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. എൽബിഎസ് സെന്റർവഴിയാണ് പ്രവേശനം. പ്രത്യേകം പ്രവേശനപരീക്ഷ ഇല്ല. പ്ലസ്ടുവിലെ നിർദിഷ്ട വിഷയങ്ങളിലെ മാർക്ക്‌ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.


സ്ഥാപനങ്ങൾ


ആരോഗ്യവകുപ്പിന്റെ കീഴിൽ 15 ജിഎൻഎം നഴ്സിങ്‌ സ്കൂളുകളും നാല്‌ എഎൻഎം ട്രെയിനിങ് സെന്ററുകളുമുണ്ട്. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പട്ടികവിഭാഗക്കാർക്കുമാത്രമായി മൂന്നു ഗവൺമെന്റ്‌ നഴ്സിങ്‌ കോളേജുകളിൽ ജിഎൻഎം പ്രോഗ്രാമിനും അവസരമുണ്ട്. ആറുമാസത്തെ ഇന്റേൺഷിപ്‌ അടക്കം മൂന്നുവർഷമാണ് ജിഎൻഎം പ്രോഗ്രാം. എഎൻഎം രണ്ടുവർഷ പ്രോഗ്രാമാണ്. ജിഎൻഎമ്മിന് പ്രതിമാസം 700 രൂപയും ആറുമാസത്തെ ഇന്റേൺഷിപ് കാലത്ത് 2000 രൂപയും സ്റ്റൈപെൻഡ്‌ ലഭിക്കും. എഎൻഎമ്മിന് പ്രതിമാസം 500 രൂപയും സ്റ്റൈപെൻഡുണ്ട്.


യോഗ്യത


​അപേക്ഷകർക്ക് 2026 ഡിസംബർ 31ന് കുറഞ്ഞത് 17 വയസ്സ്‌ പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. ജിഎൻഎം കോഴ്‌സിനായി ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ 40 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചിരിക്കണം. എന്നാൽ, ഇവരുടെ അഭാവത്തിൽ മറ്റ്‌ സ്ട്രീമുകളിൽ ഹയർ സെക്കൻഡറി പരീക്ഷ പാസായവരെയും പരിഗണിക്കും. അംഗീകൃത എഎൻഎം കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. 5300 രൂപയാണ് കോഴ്സ് ഫീ. എഎൻഎമ്മിന് ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. കൂടാതെ മലയാളം വായിക്കാനും എഴുതാനും കഴിയണം.


​റാങ്ക് ലിസ്റ്റ്


​ജിഎൻഎം പ്രവേശനത്തിന് സയൻസ് വിഭാഗക്കാർക്കും സയൻസിതര വിഭാഗക്കാർക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കും. സയൻസ് വിഭാഗക്കാർക്ക് പ്ലസ്ടു രണ്ടാംവർഷ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുടെ മാർക്ക് നോർമലൈസ് ചെയ്താണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. സയൻസിതര വിഭാഗങ്ങൾക്ക് രണ്ടാംവർഷ പരീക്ഷയിലെ മൂന്ന് കോർ വിഷയങ്ങളുടെ മാർക്കാണ് റാങ്കിങ്ങിന് പരിഗണിക്കുന്നത്.

എഎൻഎം റാങ്ക് ലിസ്റ്റ് പ്ലസ്ടു രണ്ടാംവർഷ പരീക്ഷയിലെ മൊത്തം മാർക്ക് പരിഗണിച്ചാണ് തയ്യാറാക്കുന്നത്.


​അപേക്ഷ 23വരെ


​ഓൺലൈനിൽ ജൂലൈ 23 വരെ അപേക്ഷിക്കാം. ഇരു കോഴ്സുകൾക്കും ഒരു ഓൺലൈൻ അപേക്ഷ മതി. അപേക്ഷയിൽ താൽപ്പര്യമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാം. ജിഎൻഎം മാത്രം അപേക്ഷിക്കുന്നതിന് 400 രൂപയും ജിഎൻഎം, എഎൻഎം കോഴ്സുകൾ ഒരുമിച്ച് അപേക്ഷിക്കാൻ 600 രൂപയുമാണ് അപേക്ഷാഫീസ്. എഎൻഎം മാത്രം അപേക്ഷിക്കാൻ 300 രൂപ മതി. പട്ടികവിഭാഗക്കാർക്ക് ജിഎൻഎമ്മിനുമാത്രം 200 രൂപയും ജിഎൻഎം, എഎൻഎം കോഴ്സുകൾ ചേർത്ത് 300 രൂപയും മതി. എഎൻഎം മാത്രമാണെങ്കിൽ 150 രൂപയും. ഓൺലൈനായോ വെബ്സൈറ്റിലുള്ള ചെലാൻ വഴിയോ ഫീസ്‌ അടയ്‌ക്കാം. രേഖകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾക്ക്‌: www.lbscentre.k
erala.gov.in ഫോൺ: 0471–2560361, 362, 363, 364.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home