ബിഇഎംഎല്ലിൽ 1346 അപ്രന്റീസ്; കേരളത്തിൽ പാലക്കാട്ട് 111 ഒഴിവ്

ബിഇഎംഎൽ ലിമിറ്റഡ് (BEML Limited) വിവിധ മാനുഫാക്ചറിങ് യൂണിറ്റുകളിലായി ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 1346 ഒഴിവുണ്ട്. യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. ബംഗളൂരു കോംപ്ലക്സ് (400), മൈസൂരു കോംപ്ലക്സ് (227), കെജിഎഫ് കോംപ്ലക്സ് (608) എന്നിവയ്ക്ക് പുറമെ കേരളത്തിലെ പാലക്കാട് കോംപ്ലക്സിലും (111) പരിശീലനത്തിന് അവസരമുണ്ട്.
വിവിധ ട്രേഡുകളിലായി അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് റഗുലർ വ്യവസ്ഥയിൽ പാസ്സായ ബിഇ/ബിടെക്, മൂന്ന് വർഷത്തെ ഡിപ്ലോമ, ഐടിഐ അല്ലെങ്കിൽ ബിരുദം (BBA, BCom, BCA, BSc, BA) ഉള്ളവർക്ക് അപേക്ഷിക്കാം. ഡിസ്റ്റൻസ്/പാർട്ട് ടൈം വഴി പഠിച്ചവർ അർഹരല്ല. അപേക്ഷാ തീയതിക്ക് മുമ്പുള്ള മൂന്ന് വർഷത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കിയവരും കുറഞ്ഞത് 17 വയസ്സുള്ളവരുമായിരിക്കണം ഉദ്യോഗാർഥികൾക്ക് പ്രതിമാസം 9600 രൂപ മുതൽ 12,300 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും.
ഈ നിയമനത്തിന് പ്രത്യേക ലിഖിത പരീക്ഷയോ അഭിമുഖമോ ഇല്ല. യോഗ്യതാ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസും ഇല്ല. ഉദ്യോഗാർഥികൾ ബിഇഎംഎൽ വെബ്സൈറ്റിൽ അപേക്ഷിക്കുന്നതിന് മുന്പായി ഐടിഐ യോഗ്യതയുള്ളവർ NAPS പോർട്ടലിലും (https://apprenticeshipindia.gov.in), ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവർ NATS പോർട്ടലിലും (education.gov.in) രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന് bemlindia.in വഴി അപേക്ഷിക്കാം. അവസാന തീയതി സെപ്‌തംബർ എട്ട്.










0 comments