Deshabhimani

എഇഇഎസിൽ 254 ഒഴിവ്‌

അറ്റോമിക് എനർജി എഡ്യൂക്കേഷൻ സൊസൈറ്റി (AEES) വിവിധ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Nov 03, 2026, 06:57 PM | 1 min read

അറ്റോമിക് എനർജി എഡ്യൂക്കേഷൻ സൊസൈറ്റി (AEES) വിവിധ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ, പിജിടി, ടിജിടി, പ്രൈമറി അധ്യാപകർ ഉൾപ്പെടെ ആകെ 254 ഒഴിവാണുള്ളത്. പ്രിൻസിപ്പൽ–4, വൈസ് പ്രിൻസിപ്പൽ– 1, പിജിടി–26, ടിജിടി–114, ലൈബ്രേറിയൻ-–13, പ്രൈമറി ടീച്ചർ–89, പിആർടി മ്യൂസിക്–10, ബാൽവാടിക ടീച്ചർ–8 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. മുംബൈ, താരാപുർ (മഹാരാഷ്ട്ര), കൈഗ, മൈസൂരു (കർണാടക), കൂടംകുളം, കൽപ്പാക്കം, പഴയകായൽ (തമിഴ്‌നാട്), ഹൈദരാബാദ്, മനുഗുരു (തെലങ്കാന), ഒസ്കോം (ഒഡിഷ), ജാദുഗുഡ (ജാർഖണ്ഡ്), നറോറ (ഉത്തർപ്രദേശ്), റാവത്ഭാട്ട (രാജസ്ഥാൻ), ഇൻഡോർ (മധ്യപ്രദേശ്), കാക്രാപാർ (ഗുജറാത്ത്) എന്നിങ്ങനെ ഇന്ത്യയിലുടനീളമുള്ള എഇഇഎസിന്റെ 30 സ്കൂളുകളിലായിരിക്കും നിയമനം. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. തസ്തികകൾക്ക് അനുസരിച്ച് പ്ലസ് ടു, ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം, ബിഎഡ് (BEd), ഡിഎൽഎഡ് (D.El.Ed), ബിപിഎഡ് (BPEd), ലൈബ്രറി സയൻസ് ബിരുദം എന്നിവ പാസായിരിക്കണം. പ്രൈമറി, ടിജിടി തസ്തികകൾക്ക് സിടെറ്റ് (CTET) വിജയം നിർബന്ധമാണ്. ഉയർന്ന തസ്തികകൾക്ക് നിശ്ചിത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി താഴെ പറയുന്ന പ്രകാരമാണ്: • പ്രിൻസിപ്പൽ: 35–50, വൈസ് പ്രിൻസിപ്പൽ: 35–45. • പിജിടി (PGT): 40 • ടിജിടി (TGT)/ ലൈബ്രേറിയൻ: 35. • പ്രൈമറി ടീച്ചർ (PRT)/ബാൽവാടിക ടീച്ചർ: 30. പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. സ്കിൽ ടെസ്റ്റ്/അഭിമുഖം മുംബൈയിലായിരിക്കും. പൊതുവിഭാഗക്കാർക്ക് അപേക്ഷാ ഫീസായി 750 രൂപയും പ്രോസസിങ് ഫീസായി 250 രൂപയും ഉൾപ്പെടെ ആകെ 1000 രൂപയാണ് ഫീസ്. വനിതകൾ, എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നീ വിഭാഗക്കാർക്ക് ഫീസ് ഇല്ല. ഇവർ 250 രൂപ പ്രോസസിങ് ഫീസ് മാത്രം ഓൺലൈനായി അടയ്‌ക്കണം. onlineregistrationforms.com അല്ലെങ്കിൽ aees.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി നവംബർ 22.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home