ad
Deshabhimani

അസാപ് കേരള: സ്റ്റൈപ്പൻഡോടെ പഠിക്കാൻ അവസരം

asap
വെബ് ഡെസ്ക്

Published on Mar 11, 2026, 10:45 AM | 1 min read

തിരുവനന്തപുരം : കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലെ അസാപ് കേരളയുടെ 10 മാസം ദൈർഘ്യമുള്ള 'സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് അനലിസ്റ്റ്' കോഴ്സിലേക്ക് പിന്നാക്ക വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവജനങ്ങൾക്ക് പ്രതിമാസം 4000 രൂപ സ്റ്റൈപ്പൻഡോടെ പഠിക്കാൻ അവസരം. എൻഎസ്ക്യുഎഫ് (NSQF) ലെവൽ 5 അംഗീകാരമുള്ള ഈ കോഴ്സിൽ ഇൻവെന്ററി കൺട്രോൾ, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനത്തോടൊപ്പം സൗജന്യ പ്ലേസ്‌മെന്റ് ഗ്രൂമിംഗും ലഭിക്കും. bit.ly/spplychainbcdd എന്ന ലിങ്ക് വഴി അപേക്ഷിക്കാം.


മലിനജല സംസ്കരണ പ്ലാന്റ് ഓപ്പറേറ്റർ കോഴ്സിലേക് ഇപ്പോൾ അപേക്ഷിക്കാം


സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ (KSPCB) നിർദേശപ്രകാരം മലിനജല സംസ്കരണ പ്ലാന്റുകളിൽ പരിശീലനം ലഭിച്ച സർട്ടിഫൈഡ് ഓപ്പറേറ്റർമാരുടെ നിയമനം നിർബന്ധമായിരിക്കുന്ന സാഹചര്യത്തിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും എസ് സി എം എസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി 6 ആഴ്ച ദൈർഘ്യമുള്ള മലിനജല സംസ്കരണ പ്ലാന്റ് ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. എസ്എസ്എൽ‌സി / പ്ലസ് ടു / ഐടിഐ / ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസാപ് സർട്ടിഫിക്കറ്റ് നൽകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home