ad
Deshabhimani

കോഴ്‌സ് ഫീസിന്റെ ഇരട്ടി സ്റ്റൈപ്പൻ്റ് ഉറപ്പ്; അസാപ്പിൽ മെഡിക്കൽ സെക്രട്ടറി കോഴ്‌സിന് അപേക്ഷിക്കാം

ASAP.jpg
വെബ് ഡെസ്ക്

Published on May 29, 2026, 05:02 PM | 1 min read

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ തൊഴിൽ സാധ്യതകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുവാക്കൾക്ക് മികച്ച കരിയർ അവസരവുമായി അസാപ് കേരള മെഡിക്കൽ സെക്രട്ടറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈർഘ്യമുള്ള ഈ കോഴ്‌സ് പൂർണമായും പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകുന്നതാണ്. ആശുപത്രി ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, രോഗി രജിസ്ട്രേഷൻ, മെഡിക്കൽ റെക്കോർഡുകൾ കൈകാര്യം ചെയ്യൽ, ഡോക്യുമെന്റേഷൻ, ആശുപത്രി സോഫ്റ്റ്‌വെയർ ഉപയോഗം, കമ്മ്യൂണിക്കേഷൻ സ്കിൽസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.


24,000 രൂപ മാത്രം ഫീസ് ഉള്ള ഈ കോഴ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പെയ്ഡ് ഇന്റേൺഷിപ്പും സ്റ്റൈപ്പൻ്റുമാണ്. ആറുമാസത്തെ പ്രായോഗിക പരിശീലനത്തിന് ശേഷം ലഭിക്കുന്ന ഇന്റേൺഷിപ്പിലൂടെ 48,000 രൂപ സ്റ്റൈപ്പൻ്റ് വിദ്യാർത്ഥികൾക്ക് നേടാനാകും. അതായത്, കോഴ്‌സ് ഫീസിന്റെ ഇരട്ടിയോളം തുക സ്റ്റൈപ്പൻ്റായി തന്നെ തിരികെ ലഭിക്കുന്ന ആകർഷകമായ അവസരമാണിത്. ഒറ്റത്തവണയായി ഫീസ് അടയ്ക്കുന്നവർക്ക് 2,400 രൂപയുടെ പ്രത്യേക ഇളവും ലഭിക്കും. ഇതോടെ കുറഞ്ഞ ചെലവിൽ ആരോഗ്യ മേഖലയിലേക്ക് പ്രവേശിക്കാനുള്ള മികച്ച അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.


കണ്ണൂർ ജില്ലയിലെ മലബാർ കാൻസർ സെന്ററിലാണ് ക്ലാസുകളും പരിശീലനവും നടക്കുക. ബിരുദധാരികൾക്കാണ് അപേക്ഷിക്കാനാവുക. പരിമിതമായ 10 സീറ്റുകൾ മാത്രമുള്ളതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും. പഠനത്തോടൊപ്പം വരുമാനവും ഉറപ്പാക്കുന്ന ഈ “Earn While You Learn” മാതൃകയിലുള്ള കോഴ്‌സ് ആരോഗ്യ മേഖലയിലെ സ്ഥിരതയുള്ള തൊഴിൽ സ്വപ്നം കാണുന്ന യുവാക്കൾക്ക് വലിയ അവസരങ്ങൾ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9495999741 | www.asapkerala.gov.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home