ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സ്: അസാപ് കേരള അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനറൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാകുന്ന ഈ കോഴ്‌സ് ദേശീയ നിലവാരത്തിലുള്ള സർട്ടിഫിക്കേഷനോടു കൂടിയതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 30ന് മുമ്പായി bit.ly/Genfitness എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് - 9495999693










0 comments