ad
Deshabhimani

സാങ്കേതിക മേഖലയിൽ അവസരങ്ങളുടെ പുതുലോകം തുറന്ന് അസാപ് കേരളയും സാങ്കേതിക സർവകലാശാലയും

students
വെബ് ഡെസ്ക്

Published on Nov 06, 2025, 09:12 AM | 1 min read

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഇന്റേൺഷിപ്‌ അവസരങ്ങളുടെ പുതുലോകം തുറന്നുകൊണ്ട് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) കേരള, എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുമായി (KTU) കൈകോർക്കുന്നു. അസാപ് കേരള - കെടിയു സംയുക്ത ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ സാങ്കേതിക മേഖലകളിലെ വിദ്യാർഥികൾക്ക് ഇനി പഠനത്തിനപ്പുറം പ്രൊജക്റ്റുകളിലും പ്രൊഫഷണൽ തൊഴിൽ അന്തരീക്ഷത്തിലും നേരിട്ടുള്ള പ്രായോഗിക പരിശീലനം നേടാൻ പദ്ധതി അവസരം ഒരുക്കുന്നു.


രാജ്യത്തെ പ്രമുഖ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, നൂതന സ്റ്റാർട്ടപ്പുകൾ, കോർ ടെക്നോളജി വ്യവസായങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഇന്റേൺഷിപ്പുകൾ സംഘടിപ്പിക്കുന്നത്. നാല് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള ഇന്റേൺഷിപ്പുകളാണ് അക്കാദമിക് പാഠ്യപദ്ധതിയുടെ ഭാഗമായി അന്തിമ വർഷ വിദ്യാർഥികൾക്ക് ലഭിക്കുന്നത്. ഈ പ്രായോഗിക പരിശീലനം വിദ്യാർഥികളുടെ സാങ്കേതിക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും, ഉയർന്ന തൊഴിൽ സാധ്യത ഉറപ്പിക്കാനും വ്യവസായ ലോകത്തെ കൂടുതൽ മനസിലാക്കാനും സഹായിക്കുന്നു.


ഇന്റേൺഷിപ്പ് അവസരങ്ങൾക്കായി വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ സമയത്ത് ഒരു നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്. ASAP കേരളയുടെ കരിയർലിങ്ക് പോർട്ടൽ വഴി വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home