അസാപ് കേരള: ഫിറ്റ്നസ് ട്രെയിനർ, ഡ്രോൺ പൈലറ്റ് കോഴ്സുകളിലേക്ക് പ്രവേശനം

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : കേരള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരള വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് ട്രെയിനർ, ഡ്രോൺ പൈലറ്റ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കല്ലടിക്കോട് പവർ ഹോഴ്സ് ജിമ്മിലാണ് ഫിറ്റ്നസ് ട്രെയിനർ കോഴ്സ് ആരംഭിക്കുന്നത്. 18 വയസ്സ് പൂർത്തിയായവർക്കാണ് പ്രവേശനം. അടിസ്ഥാന യോഗ്യതയായി പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ സ്‌കിൽ കൗൺസിൽ നൽകുന്ന NCVET ലെവൽ 4 സർട്ടിഫിക്കറ്റ് ലഭിക്കും. താൽപര്യമുള്ളവർക്ക് ഓൺലൈൻ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം- https://forms.gle/qomy6EiyqdLaGmF29. ഏപ്രിൽ 17 ആണ് അവസാന തിയതി. കൂടുതൽ വിവരങ്ങൾക്ക് 9495999721, 9495999667, 9895967998
അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടിയിലാണ് ഡ്രോൺ പൈലറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനം നടക്കുന്നത് .18 വയസ്സ് പൂർത്തിയായവർക്ക് പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം. 5 ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന 25കിലോഗ്രാം വരെ ഭാരമുള്ള ഡ്രോൺ ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിക്കും. അസാപ്പിന്റെ കാസർകോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വച്ചാണ് കോഴ്സ് നടക്കുക.വിശദ വിവരങ്ങൾക്കായി കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടി - 9495999667,9895967998. അവസാന തിയതി ഏപ്രിൽ 17.










0 comments