Deshabhimani

എഎഫ്‌എംഎസിൽ 
120 മെഡിക്കൽ ഓഫീസർ

ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസ് (AFMS)
വെബ് ഡെസ്ക്

Published on Nov 03, 2026, 07:07 PM | 1 min read

ഇന്ത്യൻ സായുധ സേനയുടെ കീഴിലുള്ള ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസ് (AFMS) ഷോർട്ട് സർവീസ് കമീഷൻ (SSC) വ്യവസ്ഥയിൽ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാരീരികമായും മാനസികമായും പൂർണ ആരോഗ്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ആകെ 120 ഒഴിവുണ്ട്‌. ഇതിൽ 90 പുരുഷന്മാർക്കും 30 സ്ത്രീകൾക്കുമാണ്‌. ഇന്ത്യൻ സായുധ സേനയുടെ (Army, Navy, Air Force) കീഴിലുള്ള രാജ്യത്തുടനീളമുള്ള വിവിധ മിലിട്ടറി ആശുപത്രികളിലും മെഡിക്കൽ യൂണിറ്റുകളിലുമായിരിക്കും നിയമനം. നിശ്ചിത യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. എംബിബിഎസ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി: എംബിബിഎസ് ബിരുദമുള്ളവർക്ക് 30 കവിയരുത് (1997- ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം). പിജി ബിരുദമുള്ളവർക്ക് 35 കവിയരുത് (ജനുവരി 1992- ജനുവരി രണ്ടിലോ അതിനുശേഷമോ ജനിച്ചവരായിരിക്കണം). ഓൺലൈനായി അപേക്ഷിക്കുന്നവരിൽനിന്ന്‌ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ നേരിട്ടുള്ള അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖം ഡിസംബറിൽ ഡൽഹിയിൽ നടക്കും. ഓൺലൈൻ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.join.afms.gov.in സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 18.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home