ad
Deshabhimani

12 വരെ അപേക്ഷിക്കാം; സിംഗപ്പുരിൽ ഒഡെപെക് മുഖേന തൊഴിലവസരം

odepec
വെബ് ഡെസ്ക്

Published on May 09, 2026, 04:30 PM | 1 min read

​തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സിംഗപ്പുരിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്‌കവേറ്റർ ഓപ്പറേറ്റർ, മെഷിനറി മെക്കാനിക്, മോട്ടോർ വെഹിക്കിൾ മെക്കാനിക് എന്നീ ഒഴിവുകളിലേക്കാണ് പുരുഷന്മാരിൽനിന്ന്‌ അപേക്ഷ സ്വീകരിക്കുന്നത്. എസ്എസ്എൽസി വിദ്യാഭ്യാസയോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ രണ്ടുമുതൽ മൂന്നുവർഷംവരെ പ്രവൃത്തിപരിചയവുമുള്ള 22-–35 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം അനിവാര്യമാണ്.


​തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തസ്തിക അനുസരിച്ച് 728 മുതൽ 832 സിംഗപ്പുർ ഡോളർവരെ അടിസ്ഥാനശമ്പളവും കൂടാതെ ഓവർടൈം ആനുകൂല്യങ്ങളും ലഭിക്കും. താമസവും ജോലിസ്ഥലത്തേക്കുള്ള യാത്രയും സൗജന്യം. സിംഗപ്പുരിലെ നിർബന്ധിത തൊഴിൽ പരീക്ഷയായ എസ്‌ഇസി(കെ) അവിടെ എത്തിയശേഷം വിജയിച്ചാൽ മതിയാകും. ഇതിന്റെ ചെലവ് തൊഴിലുടമയാണ് വഹിക്കുക. ബയോഡാറ്റ, പാസ്പോർട്ട് പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ 12-നകം സമർപ്പിക്കണം. ഇ–മെയിൽ: [email protected] വിവരങ്ങൾക്ക്: 0471–-2329440/41/42/43/45. മൊബൈൽ: 97786 20460. വെബ്സൈറ്റ്: www.odepc.kerala.gov.in.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home