ഐസർ തിരുവനന്തപുരവും അസാപ് കേരളയും സംയുക്തമായി നടത്തുന്ന ഡാറ്റ സയൻസ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള IISER തിരുവനന്തപുരവും സംയുക്തമായി ‘അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ ഡാറ്റ സയൻസ്’ കോഴ്സ് ആരംഭിക്കുന്നു. ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിദഗ്ധ പരിശീലനമാണ് കോഴ്‌സിലൂടെ ലഭിക്കും.
തിരുവനന്തപുരം ISRO യിലെ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അസാപ് കേരളയും IISER തിരുവനന്തപുരവും സംയുക്തമായി നൽകുന്ന സർട്ടിഫിക്കറ്റിന് പുറമെ പ്ലേസ്‌മെന്റ് സഹായവും ലഭ്യമാക്കും. ബിരുദധാരികൾ, അവസാന വർഷ ബിരുദ വിദ്യാർഥികൾ, പ്രൊഫഷണലുകൾ എന്നിവർക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov. 9495999623.










0 comments