ad
Deshabhimani

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: പരീക്ഷ തീയതി പ്രഖ്യാപിച്ചു

akshaya center
വെബ് ഡെസ്ക്

Published on May 07, 2026, 06:34 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലേക്ക് പുതിയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒഎംആർ പരീക്ഷ മേയ് 17ന് നടക്കും. അപേക്ഷകരുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം നിശ്ചിത യോഗ്യത നേടിയവർക്കാണ് പരീക്ഷ എഴുതാൻ അവസരം ലഭിക്കുക. വിജയികൾക്ക് ഇന്റർവ്യൂ നടത്തിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നത്.


അർഹരായ അപേക്ഷകർക്ക് എൽബിഎസിന്റെ https://lbsedp.lbscentre.in/akshaya26/ എന്ന പോർട്ടൽ വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് എൽബിഎസ് (0471-2560311, 312) ഓഫീസുമായോ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ (0471-2334070, 080) ബന്ധപ്പെടാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home