കേരള ഹൈക്കോടതിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 08, 2021, 05:40 PM | 0 min read

കേരള ഹൈക്കോടതിയിൽ 26 ഒഴിവുകളുണ്ട്‌. പേഴ്‌സണൽ അസിസ്‌റ്റന്റ്‌ 23, പ്ലംബർ 2, കെയർടേക്കർ ഒന്ന്‌ എന്നിങ്ങനെയാണ്‌ ഒഴിവ്‌. പേഴ്‌സണൽ അസിസ്‌റ്റന്റ്‌ യോഗ്യത ബിരുദം കെജിടിഇ(ഹയർ) ഇൻ ടൈപ്പ്‌റൈറ്റിങ്‌(ഇംഗ്ലീഷ്‌), കെജിടിഇ(ഹയർ) ഇൻ ഷോർട്‌ ഹാൻഡ് ‌(ഇംഗ്ലീഷ്‌) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

കംപ്യൂട്ടർ വേർഡ്‌ പ്രോസസിങ്‌ സർടിഫിക്കറ്റ്‌ അഭികാമ്യം.  കെയർടേക്കർ യോഗ്യത പ്ലസ്‌ടു , ഹോട്ടൽ ആൻഡ്‌ കാറ്ററിങ്‌ മാനേജ്‌മെന്റിൽ അംഗീകൃത ബിരുദം അല്ലെങ്കിൽ തത്തുല്യം. പ്ലംബർ യോഗ്യത എസഎസഎൽസി, പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ്‌ സർടിഫിക്കറ്റ്‌.  www.hckrecruitment.nic.in എന്ന വെബ്‌സൈറ്റ്‌ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി അഞ്ച്‌. വിശദവിവരം വെബ്‌സൈറ്റിൽ.

 



deshabhimani section

Related News

View More
0 comments
Sort by

Home