കോയമ്പത്തൂരിൽ എയർമാൻ റാലി

കോയമ്പത്തൂരിൽ എയർമാൻ റാലി. വ്യോമസേനയിലേക്ക് എയർമാൻ (ഗ്രൂപ്പ് എക്സ്‐ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ) ട്രേഡിലേക്കുള്ള റിക്രൂട്ട്മെന്റാണ് ഒക്ടോബർ 21 മുതൽ 23 വരെ കോയമ്പത്തൂരിൽ നടക്കുക. ഭാരതിയാർ സർവകലാശാലയുടെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ ഇൻഡോർ സ്റ്റേഡിയത്തിലാണ് റാലി. ഒക്ടോബർ 21ന് കേരളത്തിൽനിന്നുള്ളവർക്ക് പങ്കെടുക്കാൻ അവസരം.
പുരുഷന്മാർ മാത്രമേ പങ്കെടുക്കാവൂ. യോഗ്യത ഇംഗ്ലീഷ് ഒരു വിഷയമായും അല്ലെങ്കിൽ ഫിസിക്സ്/ സൈക്കോളജി/കെമിസ്ട്രി/ മാത്തമാറ്റിക്സ്/ഐടി/കംപ്യൂട്ടർ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ് എന്നി വിഷയങ്ങളിലേതെങ്കിലുമൊന്ന് പഠിച്ച് നേടിയ ബിരുദം. ശാരീരികക്ഷമത പരിശോധന, രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരത്തിന് https://airmenselection.cdac.in








0 comments