ad
Deshabhimani

സിഎ പരീക്ഷയ്‌ക്ക്‌ 20 മുതൽ അപേക്ഷിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 15, 2019, 06:10 PM | 0 min read



തിരുവനന്തപുരം
ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ചാർട്ടേർഡ‌് അക്കൗണ്ടന്റ‌്സ‌് ഓഫ‌് ഇന്ത്യ (ഐസിഎഐ) മെയ‌്, ജൂൺ പരീക്ഷാ ഷെഡ്യൂളുകൾ പ്രസിദ്ധീകരിച്ചു. സിഎ ഫൗണ്ടേഷൻ കോഴ‌്സ‌് പരീക്ഷ മെയ‌് 10, 12, 14,16 എന്നീ തീയതികളിൽ നടക്കും.  സി എ ഇന്റർമീഡിയറ്റ‌് (ഐപിസി) കോഴ‌്സ‌്  പഴയ സ‌്കീം ഗ്രൂപ്പ‌് വൺ പരീക്ഷ 3, 5,7,9 എന്നീ തീയതികളിലും ഗ്രൂപ്പ‌് രണ്ട‌് പേപ്പറുകൾ മെയ‌് 11, 13, 15, 17 എന്നീ തീയതികളിലും നടക്കും. പഴയ സ‌്കീമിലും പുതിയ സ‌്കീമിലുമുള്ള സി എ ഫൈനൽ ഗ്രൂപ്പ‌് വൺ പേപ്പറുകൾ മെയ‌് 2, 4, 6, 8 എന്നീ തീയതികളിലും  ഗ്രൂപ്പ‌് രണ്ട‌്  പേപ്പുറകൾ മെയ‌് 10, 12, 14, 16 എന്നീ തീയതികളിലും നടക്കും.

ഇന്റർനാഷണൽ ടാക‌്സേഷൻ അസസ‌്മെന്റ‌് ടെസ‌്റ്റ‌് (ഐഎൻടിടി–-എടി) മെയ‌് 10, 12 എന്നീ തീയതികളിലൽ നടക്കും.  ഈ പരീക്ഷകൾക്ക‌് 20 മുതൽ മാർച്ച‌് 12 വരെ അപേക്ഷിക്കാം. രാജ്യത്തെ 139 സെന്ററുകളിലും അബുദാബി, ദോഹ, ദുബായ‌്, കാട‌്മണ്ഡു, മസ‌്കറ്റ‌് എന്നിവിടങ്ങളിലും പരീക്ഷ സെന്ററുകളുണ്ട‌്. കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കോട്ടയം, മലപ്പുറം, കോഴിക്കോട‌്, കോട്ടയം, പാലക്കാട‌് എന്നിവിടങ്ങളിൽ പരീക്ഷാ സെന്ററുകളുണ്ട‌്.   പരീക്ഷകളുടെ കൂടുതൽ വിശദാംശങ്ങളും പരീക്ഷാ ഫീസ‌് സംബന്ധിച്ച വിവരങ്ങളും കാണാൻ  http://icaiexam.icai.org   വെബ‌്സൈറ്റ‌് സന്ദർശിക്കുക.

ഐസിഎഐയുടെ കോമൺ പ്രൊഫിഷൻസി ടെസ‌്റ്റ‌് (സിപിടി) ജൂൺ 16ന‌് രാവിലെയും ഉച്ചയ‌്ക്കുമായി നടക്കും. ഏപ്രിൽ നാലുമുതൽ 24 വരെ അപേക്ഷിക്കാം. 1000 രൂപയാണ‌് അപേക്ഷാ ഫീസ‌്. 600 രൂപ ഫൈൻ അടച്ചാൽ മെയ‌് 2 വരെ അപേക്ഷിക്കാം.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home