ad
Deshabhimani

ഛത്തീസ്ഗഡിൽ കനത്ത മഴ: വെള്ളപ്പൊക്കം, വ്യാപക നാശനഷ്ടം; അഞ്ച് മരണം

chhattisgarh rain
വെബ് ഡെസ്ക്

Published on Jul 30, 2026, 06:02 PM | 1 min read

റായ്പൂർ: ഛത്തീസ്ഗഡിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും തുടർച്ചയായി മഴ ലഭിക്കുന്നുണ്ട്. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നദികളും അരുവികളും കരകവിഞ്ഞൊഴുകി. റോഡ് ​ഗതാ​ഗതത്തെ സാരമായി ബാധിച്ചു. ചിലയിടങ്ങളിൽ പ്രളയ സമാന സാഹചര്യമുണ്ടായെന്നും റിപ്പോർട്ടുണ്ട്.


റായ്പൂർ, ബസ്തർ, ദുർഗ് മേഖലകളിലാണ് മഴക്കെടുതി രൂക്ഷം. നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. റായ്പൂരിനെയും ഒഡിഷയെയും ബന്ധിപ്പിക്കുന്ന എൻഎച്ച് 130 അടച്ചു. ഗാരിയബന്ദ്-മഹാസമുണ്ട്, ഗാരിയബന്ദ്-നാഗ്രി-ധംതാരി, കൊച്ച്ബായ്-മൽഗാവ്-കസനാല റോഡുകളും അടച്ചിട്ടു.


മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സികാസർ അണക്കെട്ടിന്റെ 21 ഷട്ടറുകളിൽ 16 എണ്ണവും തുറന്നു. 58,000 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home