സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതർ കത്തിച്ചു

തൃശൂര്‍: സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ ഏകദേശം ഒന്നോടു കൂടിയാണ് ആക്രമണം. തൃശൂര്‍ മുതുവട്ടൂരിലുള്ള വിജീഷിന്റെ വീട്ടിലുണ്ടായിരുന്ന ജീപ്പിനാണ് അഞ്ജാതര്‍ തീവച്ചത്. രണ്ട് പേര്‍ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയും വാഹനത്തിന് തീയിട്ട ശേഷം രക്ഷപ്പെട്ടു.
ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു. വാഹനത്തിന് തീ പിടിക്കുന്ന കണ്ട നാട്ടുകാരാണ് വിജീഷിന്റെ ബന്ധുക്കളെ വിവരം അറിയിച്ചത്. ഇവര്‍ ചേര്‍ന്ന് പിന്നാലെ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വാഹനം ഭാഗീകമായി കത്തി നശിച്ചിരുന്നു. സംഭവത്തില്‍ ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതുവരെ പ്രതികളെ സംബന്ധിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടില്ല. അജ്ഞാത സംഘത്തെ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ജീപ്പ് കത്തിച്ചതിന് ശേഷം പ്രതികൾ രക്ഷപ്പെടുന്ന ദൃശ്യം വിജീഷിന്റെ സമീപത്തെ വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞതായാണ് വിവരം.










0 comments