ad
Deshabhimani

വിസ്മയ മോഹൻലാലിന്റെ 'തുടക്കം': സെൻസറിങ് പൂർത്തിയായി, റിലീസ് ഓഗസ്റ്റ് 7ന്

Thudakkam

തുടക്കം സിനിമയുടെ പോസ്റ്റർ | Photo: Social Media

വെബ് ഡെസ്ക്

Published on Jul 30, 2026, 07:29 PM | 1 min read

കൊച്ചി : വിസ്മയ മോഹൻലാലിൻ്റെ ആദ്യ ചിത്രമായ 'തുടക്കം' സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 19 മിനിറ്റുമാണ് (139.35 മിനിറ്റ്) ചിത്രത്തിന്റെ ദൈർഘ്യം. ചിത്രം ഓഗസ്റ്റ് 7ന് തീയേറ്ററുകളിലെത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച്, 2018 എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.


മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ നവംബർ 17ന് കുട്ടിക്കാനത്താണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ്.


പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ മേക്കപ്പ്: ജിതേഷ് പൊയ്യ കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് ഏബ്രഹാം പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ് ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ പയ്യന്നൂർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: വിനോദ് ശേഖർ, ശ്രീക്കുട്ടൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home