ad
Deshabhimani

ഇടുക്കിയിൽ കനത്ത മഴ; പാംബ്ലാ ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉയർത്തും

Pambla dam.jpg
വെബ് ഡെസ്ക്

Published on Jul 30, 2026, 07:36 PM | 1 min read

ഇടുക്കി: കനത്ത മഴയെത്തുടർന്ന് ഇടുക്കി ജില്ലയിൽ മുന്നറിയിപ്പ്. പാംബ്ലാ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണി മുതൽ ഉയർത്തുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. നിലവിൽ ഡാമിലെ ജലനിരപ്പ് 252.10 മീറ്ററാണ്, ഇത് കനത്ത മഴയെത്തുടർന്ന് റെഡ് അലർട്ട് നിലയായ 252 മീറ്ററിന് മുകളിലെത്തിയിരുന്നു.


ഇതോടെ എമർജൻസി പ്ലാനിങ് മാനേജർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 500 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കി വിടാനാണ് അനുമതി. ജില്ലയിലാകെ ശക്തമായ മഴ മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. ഡാമിന്റെ പരിസരപ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം നിലവിലുള്ളതിനാൽ ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home