ad
Deshabhimani

ട്രംപിനെ പേടിച്ച്‌ 7,000 കണ്ടെയ്നറുകൾ കെട്ടിക്കിടക്കുന്നു: ക്യൂബ

Trump-AFP
വെബ് ഡെസ്ക്

Published on Jul 30, 2026, 07:47 PM | 1 min read

ഹവാ: യുഎസ് ഉപരോധം കാരണം ഭക്ഷണം, ഇന്ധനം, മരുന്നുകൾ, കുടിവെള്ള വിതരണത്തിനുള്ള സാധനങ്ങൾ എന്നിവയടങ്ങിയ ഏഴായിരത്തിലധികം കണ്ടെയ്നറുകൾ കരീബിയൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നതായി ക്യൂബൻ സർക്കാർ.


അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ അനുസരിച്ച് ക്യൂബ നിയമപരമായി വാങ്ങിയ ഉൽപ്പന്നങ്ങളാണിതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഓസ്‌കർ പെരസ്- ഒലീവ ഫ്രാഗ വ്യക്തമാക്കി.


യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ എക്സിക്യൂട്ടീവ് ഉത്തരവിനെ തുടർന്നാണ് ഷിപ്പിങ് കമ്പനികൾ ചരക്കുകൾ എത്തിക്കാൻ ഭയക്കുന്നത്. യൂറോപ്യൻ ഷിപ്പിങ് കമ്പനികളായ ഹാപാഗ്-ലോയ്ഡ് അപസ്‌മാരത്തിനുള്ള മരുന്നുകളടങ്ങിയ കണ്ടെയ്നറുകൾ കൊളംബിയൻ തുറമുഖത്തും സിഎംഎ സിജിഎം മെഡിക്കൽ സാമഗ്രികളടക്കമുള്ള കണ്ടെയ്നറുകൾ ജമൈക്കയിലും തടഞ്ഞുവെച്ചു.


ഉപരോധം ശക്തമായതോടെ ക്യൂബയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രധാന യൂറോപ്യൻ ഷിപ്പിങ് കമ്പനികൾ പുതിയ ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തി. ഇത് രാജ്യത്തെ മൂന്ന് ദശലക്ഷത്തിലധികം ആളുകളുടെ കുടിവെള്ള വിതരണത്തെയും മരുന്ന് ലഭ്യതയെയും സാരമായി ബാധിച്ചതായും ഓസ്‌കർ പെരസ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home