ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചു; പശ്ചിമ ബംഗാളിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബൈക്ക് നിയന്ത്രണം വിട്ട് കെട്ടിടത്തിന്റെ മതിലിലിടിച്ച് അപകടം. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന നാല് യുവാക്കളും മരിച്ചു. വ്യാഴാഴ്ച സാഹിബ് ദംഗ പ്രദേശത്താണ് സംഭവം. സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.
ഒരു ബൈക്കിൽ നാലുപേരാണ് യാത്ര ചെയ്തിരുന്നത്. അമിതവേഗതയിലെത്തിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിൽ തകർന്ന് യുവാക്കളുടെ മുകളിൽ പതിച്ചാണ് മരണത്തിന് കാരണമായത്. സൗമെൻ ഹൽദാർ, പ്രതാപ് പ്രമാണിക്, അജിത് ബിശ്വാസ്, സബൂജ് ബിശ്വാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്തുതന്നെ രണ്ടുപേർ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ഒരു ബൈക്കിൽ നാലുപേർ യാത്ര ചെയ്തതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് വിലയിരുത്തൽ.









0 comments