വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്കെ

അഭിജീത് ദീപ്കെ | Image Credit : REUTERS / Bhawika Chhabra / File Photo
ന്യൂഡൽഹി : ജന്തർ മന്തറിൽ സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ക്രൂരമായ അടിച്ചമർത്തലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാഹുൽ ഗാന്ധിക്ക് പിന്നാലെ അമിത് ഷായുടെ രാജിവെക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു.
ജൂലൈ 20ന് നടന്ന സൻസദ് ചലോ മാർച്ചിൽ വിദ്യാർഥികൾക്കെതിരെ അതിക്രമം നടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കുമെന്ന് അഭിജീത് ദിപ്കെ ആരോപിച്ചു. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും നീതിന്യായ സ്ഥാപനങ്ങൾക്ക് നേരെ വരെ ചോദ്യങ്ങൾ ഉയർത്തേണ്ടതുണ്ടെന്നും ദിപ്കെ പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഡൽഹിയിലെ ജന്തർ മന്തറിൽ ഒരു മാസത്തിലേറെയായി സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് ഇടതുപക്ഷ വിദ്യാർഥി സംഘടകളടക്കം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് വിദ്യാർഥി പ്രക്ഷോഭം പുതിയൊരു തലത്തിലേക്ക് കടന്നത്. സമാധാനപരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥികൾ തെരുവിലിറങ്ങിയത്.
"ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് ഇപ്പോൾ പ്രതിപക്ഷത്തിന്റെ മാത്രം ആവശ്യമില്ല. രാജ്യത്തെ ജനങ്ങൾ അതിനായി ഒന്നിച്ചു നിൽക്കേണ്ടതുണ്ട്." വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന ദിപ്കെ പറഞ്ഞു.









0 comments