ad
Deshabhimani

'ബിജെപിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തെയും അപായപ്പെടുത്തും'; അഭിജീത് ദീപ്‌കേയ്ക്ക് ഭീഷണി

Abhijeet Dipke
വെബ് ഡെസ്ക്

Published on Jul 30, 2026, 06:58 PM | 1 min read

ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കേയ്ക്ക് ഭീഷണിയുമായി ബിജെപി. ബിജെപിയിൽ ചേർന്നില്ലെങ്കിൽ തന്നെയും കുടുംബത്തെയും അപായപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് അഭിജീത് പറഞ്ഞു. ചെറുമകന്റെ പ്രായത്തിലുള്ള ഒരാളെ പ്രധാനമന്ത്രിയും സംഘവും ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് ശരിയാണോ എന്ന് അഭിജീത് ചോദിച്ചു.


അഭിജീത് ദീപ്‌കെയ്ക്ക് ഭീഷണിയുണ്ടെന്ന് പിതാവ് ഭഗവാന്റാവു ദീപ്‌കെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയിൽ ചേർന്നില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളാണ് നേരിടാൻ പോകുന്നതെന്നായിരുന്നു ഭീഷണി. ഇവർ ബിജെപിയിൽ ചേർന്നില്ലെങ്കിൽ മാതാപിതാക്കളെ കൈയേറ്റം ചെയ്യുമെന്ന് ഭീഷണിയുണ്ടായതായും അദ്ദേഹം പറഞ്ഞു.


സമാധാനപരമായി സമരം ചെയ്തവരെ അടിച്ചമർത്തിയതിനു പുറമെയാണ് ഇത്തരം നീചമായ നീക്കങ്ങളെന്നും അഭിജീത് ദീപ്‌കേ പറഞ്ഞു. നിലവിലെ വിദ്യാഭ്യാസമന്ത്രിയുടെ തെരഞ്ഞെടുപ്പും പ്രവർത്തനങ്ങളും അത്ര തൃപ്തികരമല്ല. ജനാധിപത്യം സംരക്ഷിക്കപ്പെടും വരെ പോരാടും. ഇത്തരം അടിച്ചമർത്തലിൽ രാജ്യത്തെ യുവാക്കൾ തളരില്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home