മഹാരാഷ്ട്രയിൽ പിക്കപ്പ് വാനിൽ ലോറി ഇടിച്ചുകയറി രണ്ട് മരണം; 17 പേർക്ക് പരിക്ക്

അപകടത്തിൽ പൂർണമായും തകർന്ന പിക്കപ്പ് വാൻ
ധാരാശിവ്: മഹാരാഷ്ട്രയിലെ ധാരാശിവിൽ പിക്കപ്പ് വാനിൽ ലോറി ഇടിച്ചുകയറി രണ്ടു മരണം. അപകടത്തിൽ 17 ഓളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി യേദ്ഷിയിലെ അലാനി ചൗക്കിന് സമീപമുള്ള ദേശീയ പാതയിലാണ് അപകടം നടന്നത്.
അതിവേഗത്തിൽ വന്ന ലോറി പിക്കപ്പ് വാനിലേക്ക് ഇടിച്ചുകയറി പിക്കപ് വാൻ പൂർണമായും തകർന്നു പോകുകയായിരുന്നു. ഛാബു ദുധ്ഭതെ (40), ബാബ്രുവാൻ സൂര്യവംശി (65) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ പരിക്കേറ്റ മറ്റ് 17 പേർ ധാരാശിവ് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷിർദ്ദി സായി ബാബ ക്ഷേത്രത്തിലേക്ക് നടന്നുപോയ തീർത്ഥാടകരാണ് പിക്കപ്പ് വാനിൽ മടങ്ങിപ്പോകുന്ന വഴി അപകടത്തിൽപെട്ടത്.










0 comments