ad
Deshabhimani

ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും നേട്ടത്തിൽ ഓഹരി വിപണി

Stock Market Green
വെബ് ഡെസ്ക്

Published on Jul 30, 2026, 06:01 PM | 1 min read

മുംബൈ : പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വില ഡോളറിലേക്ക് കുതിച്ചുയരാൻ നിൽക്കുന്ന സാഹചര്യത്താലും ആ​ഗോള വിപണി ഇന്ന് സമ്മിശ്രമായാണ് നിലകൊണ്ടത്. ഈ അസ്ഥിരമായ സെഷനുകളെ മറികടന്ന് വ്യാഴാഴ്ച ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.


ഇന്ന് വിപണി അവസാനിക്കുമ്പോൾ സെൻസെക്സ് 273.55 പോയിന്റ് അഥാവ 0.35 ശതമാനം ഉയർന്ന് 77,928.15 എന്ന നിലവാരത്തിലും, നിഫ്റ്റി 50 സൂചിക 66.95 പോയിന്റ് അഥവാ 0.28 ശതമാനം നേട്ടത്തോടെ 24,317.15 എന്ന നിലയിലുമാണ്.


സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ ഇവയാണ് : മാരുതി (1.77%), എം ആൻഡ് എം (1.73%), റിലയൻസ് (1.44%), എസ്‌ബി‌ഐ (1.22%), എച്ച്‌ഡി‌എഫ്‌സി ബാങ്ക് (1.06%) എന്നിവയാണ്. അതേസമയം അദാനി പോർട്ട്സ് (-3.26%), ഇൻഡിഗോ (-0.87%), ബജാജ് ഫിൻ‌സെർവ് (-0.83%), ബി‌ഇ‌എൽ (-0.74%), ആക്സിസ് ബാങ്ക് (-0.57%) എന്നീ ഓഹരികൾ പിന്നിലാണ്.


നിഫ്റ്റിയിൽ എം&എം (2.26%), കോൾ ഇന്ത്യ (1.79%), എയ്ഷർ മോട്ടോഴ്സ് (1.67%), മാരുതി (1.66%), ടിഎംപിവി (1.55%), വിപ്രോ (1.52%), ഒഎൻജിസി (1.25%) എന്നീ ഓഹരികൾ മികച്ചു നിന്നു. അദാനി പോർട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ശ്രീറാം ഫിനാൻസ്, എസ്ബിഐ ലൈഫ്, ജിയോ ഫിൻ, ഇൻഡി​ഗോ എന്നീ ഓഹരികൾ നഷ്ടത്തിലായിരുന്നു.


മൂന്ന് ദിവസത്തെ വെടിനിർത്തലുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സംഘർഷങ്ങൾ ആരംഭിച്ചു. ഇതോടെ ആ​ഗോളതലത്തിൽ ഊർജ വിതരണത്തിൽ തടസം നേരിടുമെന്ന ആശങ്ക വീണ്ടും ഉയർന്നു. എന്നിരുന്നാലും ആ​ഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.26 ശതമാനം ഇടിവോടെ ബാരലിന് 89.60 ഡോളറിലെത്തി. ക്രൂഡ് വില ഇടിഞ്ഞതിനാൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 13 പൈസ ഉയർന്ന് 95.63 എന്ന നിലയിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home