ad
Deshabhimani

വിദ്യാർഥിപ്രക്ഷോഭം; സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിച്ച് സർക്കാർ ഉത്തരവ്

cjp
വെബ് ഡെസ്ക്

Published on Jul 30, 2026, 06:19 PM | 1 min read

ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിച്ച് സർക്കാർ ഉത്തരവ്.


സമരക്കാർക്കെതിരെ ഇതുവരെ 13 എഫ്ഐആറുകളാണ് ഡൽഹി പൊലീസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവും നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറുകളും സൂക്ഷ്മപരിശോധന നടത്തിയാണ് കേസുകൾ പിൻവലിക്കാനുള്ള തീരുമാനത്തിലെത്തിയത്.


അതേസമയം സമരക്കാർക്ക് നേരെ പെല്ലറ്റ് പ്രയോഗിച്ചതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കുമ്പോ ധർമേന്ദ്ര പ്രധാന്റെ രാജിയോടൊപ്പം തന്നെ സിജെപിയും സമരക്കാരും മുന്നോട്ടുവച്ചു മറ്റൊരു പ്രധാനപ്പെട്ട ആവശ്യം സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം എന്നതായിരുന്നു.


നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇതൊക്കെ അംഗീകരിച്ചശേഷമാണ് സമരം അവസാനിപ്പിച്ചത്. സമരക്കാർക്കെതിരെ ക്രൂരമായ ആക്രമണനടപടികളാണ് ഡൽഹി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.


ഇതിനെതിരെ സമൂഹമാധ്യമങ്ങളിലും പാർലമെന്റിലും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെ ഒത്താശയോടുകൂടിയാണ് വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടതെന്ന് ചൂണ്ടിക്കാട്ടി പാർലമെൻറിൽ എംപിമാർ സമരം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home