ബിഎസ്എൻഎല്ലിൽ 198 ജൂനിയർ െടലികോം ഓഫീസർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 04, 2019, 06:50 AM | 0 min read

ഭാരത് സഞ്ചാർനിഗം ലിമിറ്റഡ് ജൂനിയർ െടലികോം ഓഫീസർ (സിവിൽ, ഇലക്ട്രിക്കൽ) തസ്തികയിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ഗ്രാജ്വേറ്റ് എൻജിനിയർമാരെ തെരഞ്ഞെടുക്കും. 198 ഒഴിവുണ്ട്. എസ്‌ സി/എസ്‌ടി /ഒബിസി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്. ഗേറ്റ് 2019 പരീക്ഷയെഴുതിയവരാകണം അപേക്ഷകർ. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഗേറ്റ് രജിസ്ട്രേഷൻ ഐഡി ആവശ്യമാണ്. പ്രായം 18‐30. നിയമാനുസൃത ഇളവ് ലഭിക്കും. ഗേറ്റ് 2019 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ് ഒബിസിക്ക് ആയിരം രൂപയും എസ്‌ സി/എസ്‌ടി ക്ക് 500രൂപയും ഓൺലൈനായി അടയ്ക്കണം. www.bsnl.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി മാർച്ച് 12. വിശദവിവരം website ൽ.

 



deshabhimani section

Related News

View More
0 comments
Sort by

Home