Deshabhimani

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ അക്കൗണ്ട്സ് അപ്രന്റിസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2018, 08:50 AM | 0 min read

നാഷണൽ ഇൻഷുറൻസ് കമ്പനി അക്കൗണ്ട്സ് അപ്രന്റിസ്ഷിപ്പിന് അപേക്ഷക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 150 ഒഴിവുണ്ട്. കേരളത്തിൽ നാല് ഒഴിവാണുള്ളത്. രണ്ട് വർഷമാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ സ്കെയിൽ ഒന്ന് തസ്തികയിൽ സ്ഥിരനിയമനത്തിന്  പരിഗണിക്കും.യോഗ്യത 60 ശതമാനം മാർക്കോടെ കൊമേഴസിൽ ബിരുദം, സിഎ ഇന്റർമീഡിയറ്റ്/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി ഇന്റർമീഡിയറ്റ്/എംബിഎ ഫിനാൻസ്/60 ശതമാനം മാർക്കോടെ കൊമേഴ്സ് ബിരുദാനന്തര ബിരുദം. 2018 നവംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  പ്രായം 21‐27. 2018 നവംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 200 മാർക്കിന്റെ ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. മൂന്ന് മണിക്കൂറാണ് പരീക്ഷ. കേരളത്തിൽ കൊച്ചി, കൊല്ലം, തൃശൂർ പരീക്ഷാകേന്ദ്രങ്ങളാണ്.www.nationalinsuranceindia.com  എന്ന website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 27. വിശദവിവരം website ൽ.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home