Deshabhimani

പണം നൽകാതെ കടന്നുകളയാനുള്ള ശ്രമം തടഞ്ഞു; പമ്പ് ജീവനക്കാരന് മൂന്നംഗ സംഘത്തിന്റെ ക്രൂരമർദമനം

trissur
വെബ് ഡെസ്ക്

Published on Oct 14, 2026, 09:46 PM | 1 min read

തൃശൂർ : തൃശൂർ അന്നമനടയിൽ പമ്പ് ജീവനക്കാരന് മൂന്നംഗ സംഘത്തിന്റെ ക്രൂരമർദമനം. ബൈക്കിൽ പെട്രോൾ നിറച്ചശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ചത് തടഞ്ഞതിനാണ് പെട്രോൾ പമ്പ് ജീവനക്കാരനെ സംഘം ക്രൂരമായി മർദിച്ചത്.


അന്നമനട–മാള റോഡിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ ജീവനക്കാരനും അന്നമനട കുറുപ്പംപടി വീട്ടിൽ അനീഷിനാണ് (21) മർദനമേറ്റത്. ചൊവ്വാഴ്ച രാത്രി 11.40നായിരുന്നു സംഭവം. മറ്റൊരു വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം തങ്ങളുടെ വാഹനത്തിലും പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു.


തിരക്കിലായതിനാൽ അൽപം കാത്തുനിൽക്കാൻ അനീഷ് ആവശ്യപ്പെട്ടതോടെ പ്രകോപിതരായ സംഘം ബൈക്കിൽ പോയി. പിന്നീട് തിരിച്ചെത്തി 100 രൂപയ്ക്ക് പെട്രോൾ അടിച്ചശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ചു. ഇത് തടഞ്ഞ അനീഷിനെ സംഘം മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിനുശേഷം ശാരീരിക അസ്വസ്ഥതകളും ചെവിയിൽനിന്ന് രക്തസ്രാവവും അനുഭവപ്പെട്ടതിനെത്തുടർന്ന് മാള ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home