Deshabhimani

സിസ തോമസിന് ഹെെക്കോടതിയിൽ തിരിച്ചടി; എസ്എഫ്ഐ പ്രവർത്തകരുടെ പത്രിക സ്വീകരിക്കണം

sisa thomas

സിസ തോമസ്

വെബ് ഡെസ്ക്

Published on Oct 14, 2026, 09:33 PM | 1 min read

കൊച്ചി: എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശായ്‌ക്കു കീഴിലുള്ള പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകരുടെ നാമനിർദേശപത്രിക തള്ളിയ നടപടിക്ക് ഹെെക്കോടതിയിൽനിന്ന് തിരിച്ചടി. കെ യു ദിയ ഉൾപ്പെടെയുള്ള 25 പേരുടെ പത്രിക തള്ളിയ നടപടി ഹെെക്കോടതി സ്റ്റേ ചെയ്തു. ഇവരുടെ നാമനിർദേശപത്രിക സ്വീകരിക്കാനും നിർദേശിച്ചു.


കെടിയു വെെസ് ചാൻസലർ ഡോ. സിസ തോമസിന്റെ നിർദേശത്തിൽ കോളേജ് റിട്ടേണിങ് ഓഫീസറാണ് 25 പേരുടെ പത്രിക തള്ളിയത്. നാമനിർദേശപത്രികയിലെ 3, 4 കോളം പൂരിപ്പിക്കാത്തതിന്റെപേരിൽ പത്രിക തള്ളിയ നടപടി നിലനിൽക്കില്ലെന്നും ഇത് സ്ഥാനാർഥിത്വത്തെ ബാധിക്കാത്ത ചെറിയൊരു വീഴ്ചമാത്രമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. ഈ കോളങ്ങളിലെ വിവരങ്ങൾക്ക് സ്ഥാനാർഥിത്വവുമായി നേരിട്ട് പ്രസക്തിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവിട്ടത്. ഹർജി വീണ്ടും പരിഗണിക്കാൻ 22-ലേക്കു മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home