Deshabhimani

രഞ്ജൻ പ്രമോദ് - സൗബിൻ ഷാഹിര്‍ ചിത്രം 'നൈറ്റ് ഷോസി'ന്റെ ടീസർ പുറത്ത്

night show
വെബ് ഡെസ്ക്

Published on Oct 14, 2026, 10:11 PM | 1 min read

കൊച്ചി : കാവ്യ ഫിലിംസ് നിർമിച്ച് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന 'നൈറ്റ് ഷോസി'ന്റെ ടീസർ പുറത്ത്. സൗബിൻ ഷാഹിറാണ് ചിത്രത്തിലെ നായകൻ.


'രക്ഷാധികാരി ബൈജു'വിനും 'ഒ ബേബി'യ്ക്കും ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'നൈറ്റ് ഷോസ്'. 2018, മാളികപ്പുറം, രേഖാചിത്രം, ആട് 3 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സൗബിൻ ഷാഹിറിനൊപ്പം 1870 പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സിനിമയുടെ പ്രമേയം, താരനിര, റിലീസ് എന്നിവയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home