ജർമനിയിലെ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

നോവ സാബു (ഇടത്), അഞ്ജലി ജോയ് (വലത്)
ബെർലിൻ: ജർമനിയിലെ ബോക്കും നഗരത്തിൽ അപ്പാർട്ടുമെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ കൊല്ലപ്പെട്ടു. കൊല്ലം, ഇടുക്കി, കാലടി സ്വദേശികളാണ് കൊല്ലപ്പെട്ടത്. 25, 27 വയസ്സുള്ള രണ്ട് സ്ത്രീകളും 26 വയസ്സുള്ള യുവാവുമാണ് കൊല്ലപ്പെട്ടത്.
അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ബോക്കുമിലെ ഹോഫ്സ്റ്റെഡ് ജില്ലയിലെ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ പുലർച്ചെ 4.15 ഓടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപ്പാർട്ടുമെന്റിനുള്ളിൽ നിന്നാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്. വീടിന് തീവെച്ചതായാണ് സംശയം.
പ്രതിയെന്നു സംശയിക്കുന്ന 41 കാരനായ റൊമാനിയക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.








0 comments